Pakistan Coach Misbah-ul-Haq Disappointed With Attitude of Some Senior Players
ഇപ്പോഴത്തെ പാക്കിസ്ഥാന്‍ ടീമിനെയും കൊണ്ട് എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങിനില്‍ക്കുകയാണ് പരിശീലകനും സെലക്ടറുമായ മിസ്ബാ ഉള്‍ഹഖ്. ടീമംഗങ്ങള്‍ക്ക് അച്ചടക്കവും അനുസരണയുമില്ല. പറയുമ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ ട്വന്റി-20 ടീമാണ്. പക്ഷെ സ്വന്തം മണ്ണില്‍ വെച്ച് ശ്രീലങ്ക അയച്ച രണ്ടാം നിര ടീം പാക്കിസ്ഥാനെ പിഴുതെറിഞ്ഞു.